ഫഹദും പൃഥ്വിയും നസ്രിയക്ക് നല്‍കിയ സർപ്രൈസ് | filmibeat Malayalam

2017-12-21 1,378

Fahadh Faasil And Prithviraj Gives Nazriya Nazim A Surprise

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം. ബാലതാരമായാണ് നസ്രിയ പ്രേക്ഷകരിലേക്കെത്തുന്നത്. പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത മഞ്ച് സ്റ്റാർ സിംഗറിലൂടെ അവതാരകയായെത്തി. പിന്നീട് മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ വെള്ളിത്തിരയിലേക്ക്. മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ നായികയായി അരങ്ങേറിയത്. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്തിരിക്കുകയാണ് നസ്രിയ. ഒരു ചെറിയ ഇടവേളക്ക് ശേഷം അഞ്ജലി മേനോൻ ചിത്രത്തിലൂടെ നസ്രിയ മടങ്ങിയെത്തുകയാണ്. നസ്രിയയുടെയും സഹോദരന്റെയും പിറന്നാള്‍ ഒരേ ദിവസമാണ്. അഞ്ജലി മേനോന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ിത്തവണ ഇരുവരും പിറന്നാള്‍ ആഘോഷിച്ചത്. നസ്രിയയുടെയും സഹോദരന്റെയും പിറന്നാള്‍ ഒരേ ദിവസമാണ്. അഞ്ജലി മേനോന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഇത്തവണ ഇരുവരും പിറന്നാള്‍ ആഘോഷിച്ചത്.